ഓയൂർ: ദേശീയ പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവയിലൂടെ രാജ്യത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓയൂർ മേഖലാ ഐക്യവേദിയുടെയും കാരാളികോണം മഹല്ല് ജമാഅത്തിന്റെയും ആഭിമുഖ്യത്തിൽ ഭരണഘടനാസംരക്ഷണത്തിന് മുന്നോടിയായി കാരാളികോണത്ത് ബഹുജനറാലി നടത്തി. റാലിക്ക് മാഹീൻ മന്നാനി വെമ്പായം, ജുനൈദ്ഖാൻ, വട്ടപ്പാറ നാസിമുദീൻ, ഓയൂർ നൗഷാദ്, അൽസാർ, എം.അൻസാറുദീൻ, പി.കെ. ബാലചന്ദ്രൻ, വാളിയോട് ജേക്കബ്, എം.സി. ബിനുകുമാർ, ഐ. മുഹമ്മദ് റഷീദ്, ശാമുവേൽ കുട്ടി, കടയിൽബാബു, എ.എ. റഹീം, ഹസൻകണ്ണ് എന്നിവർ നേതൃത്വം നൽകി. ഇലവിൻമൂട്ടിൽ നിന്നാരംഭിച്ച റാലി വളവ് ജംഗ്ഷൻ വഴി സമ്മേളന നഗരിയിൽ സമാപിച്ചു.