അഞ്ചാലുംമൂട് : ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കാറിന് പിന്നിലിടിച്ച് മൂന്ന് പേർക്ക് നിസാരപരിക്കേറ്റു. ഞായറാഴ്ച്ച രാത്രി 12 ന് ആയിരുന്നു അപകടം. ബസിന് മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് അപകടം ഉണ്ടായെതെന്നാണ് സൂചന. തിരുവൈരാണിക്കുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അപകടത്തിൽ കാറിന്റെ പിറകുവശവും ബസിന്റെ മുൻവശവും തകർന്നു. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും ബസിന് മുന്നിലൂടെ പോകവേ പലതവണ ബ്രേക്ക് ചെയ്ത് അപകടം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ബസ് ജീവനക്കാർ പറയുന്നു. പരാതി ലഭിക്കാത്തതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടില്ല.