photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ധനസഹായം പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ ചേർന്ന് മംഗലശ്ശേരിൽ കിഴക്കതിൽ ഗീതയ്ക്ക് നൽകുന്നു

കരുനാഗപ്പള്ളി: കത്തിയമർന്ന വീട് പുനർനിർമ്മിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ധനസഹായം നൽകി. കോഴിക്കോട് 226-ം നമ്പർ ശാഖാംഗമായ മംഗലശ്ശേരിൽ കിഴക്കതിൽ ഗീതയ്ക്കാണ് യൂണിയൻ സഹായ ഹസ്തങ്ങളുമായി എത്തിയത്. ജനുവരി 2 ന് രാത്രിയിലാണ് ഗീതയുടെ പലകയടിച്ച് ഷീറ്റ്മേഞ്ഞ വീട് കത്തി നശിച്ചത്. വീട്ടുസാധനങ്ങളും പൂർണമായും അത്തിയമർന്നു. കഴിഞ്ഞ ദിവസം ഗീതയുടെ വീട്ടിലെത്തി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ ചേർന്നാണ് യൂണിയന്റെ ധനസഹായം കൈമാറിയത്. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, ശാഖാ പ്രസിഡന്റ് തയ്യിൽ തുളസി, സെക്രട്ടറി ജി. സാബു, കമ്മിറ്റി അംഗം സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.