കുന്നത്തൂർ: വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവനി പദ്ധതിക്ക് ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ തുടക്കമായി. കാർഷികവികസന കർഷകക്ഷേമ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട കൃഷി അസി. ഡയറക്ടർ പുഷ്പ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഡി. ദീപ, ചന്ദ്രബാബു, വി.സി. രാജി, കുമരംചിറ പാടശേഖര സമിതി പ്രസിഡന്റ് പി. സോമൻപിള്ള, കാർഷികവികസന സമിതിയംഗം കെ. കൃഷ്ണൻകുട്ടിനായർ തുടങ്ങിയവർ സംസാരിച്ചു.
കൃഷി ഓഫീസർ കെ. ബിന്ദുമോൾ സ്വാഗതവും വാർഡ് അംഗം ശശിധരക്കുറുപ്പ് നന്ദിയും പറഞ്ഞു. പോരുവഴി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജയാ പ്രസന്നൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി. ബിനീഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. രാധ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി, അജിത, പി.കെ. രവി, ഇ.വി. വിനോദ്കുമാർ, കാർഷിക വികസന സമിതി അംഗങ്ങളായ വാമദേവൻ, കൃഷ്ണകുമാരി, സുദർശനക്കുറുപ്പ്, ചന്ദ്രൻപിള്ള, ജലീൽ നാലുതുണ്ടിൽ, സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ജോണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുഷ്പാ ജോസഫ്, കൃഷി ഓഫീസർ റീനാ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.