കൊട്ടിയം: അന്തരിച്ച കോൺഗ്രസ് നേതാവ് എം.സുബൈറിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഇരവിപുരം കാവൽപ്പുരയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. കൊല്ലൂർവിള ഡിവിഷൻ കൗൺസിലർ എം.സലിം അനുസ്മരണ പ്രഭാഷണം നടത്തി. എം.എ.ഷുഹാസ് അദ്ധ്യക്ഷനായി. മണിയംകുളം ബദറുദ്ദീൻ. ഷെമീർ കൊല്ലം, എ ഷാജി. അൻസാർഷാ കൈരളി. എസ്.കണ്ണൻ, എസ്.നൗഷാദ്. ഹാഷിം രാജ. പി.സലിം. എ.അഷ്കർ, നിസാർ എന്നിവർ സംസാരിച്ചു.