കൊല്ലം: പ്രളയാനന്തര കേരളത്തിൽ പട്ടികജാതി ജനവിഭാഗങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടപ്പോൾ പ്രളയത്തിലൂടെ നേട്ടമുണ്ടായത് സി.പി.എമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കുമാണെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു പറഞ്ഞു. പട്ടികജാതി വിദ്യാർത്ഥികൾക്കു നേരെ നടത്തുന്ന ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട എസ്.ബി.ഐയുടെ മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജയചന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ജി. ബിജു, കെ.പി.സി.സി മെമ്പർ എം.വി. ശശികുമാരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് വൈദ്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശി, സംസ്ഥാന സെക്രട്ടറി സി.കെ. കുമാരൻ, ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ്, ജനറൽ സെക്രട്ടറി അഞ്ചൽ സുരേഷ് കുമാർ, ഉല്ലാസ് കോവൂർ, യു.ഡി.എഫ് കൺവീനർ ഗോകുലം അനിൽ, പുത്തൂർ മോഹനൻ, സി.കെ. രവീന്ദ്രൻ, വിഷ്ണുദേവ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി സുരേഷ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വൈ. നജിം, ദുലാരി, അജിമോൻ, നരേന്ദ്രപ്രസാദ്, കെ.ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.