പന്മന: മാവേലി വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം മുക്രാംകാട്ടിൽ സലാഹുദ്ദീന്റെ അദ്ധ്യക്ഷതയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇ. യൂസുഫ് കുഞ്ഞ്, പന്മന മണ‌്ഡലം കോൺഗ്രസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അരുൺരാജ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി എസ്.പി. അതുൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുഷ്പകുമാരി എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ആശാന്തറ ബദറുദ്ദീൻ സ്വാഗതവും നിയസ് നന്ദിയും പറഞ്ഞു.