c
പൗരത്വ നിയമം: പ്രധാനമന്ത്റിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കും

കൊല്ലം: പൗരത്വ ഭേദഗതി നിയമവും, പൗര രജിസ്​റ്ററും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) സംസ്ഥാന കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കാൻ തീരുമാനിച്ചു. സംഘടനാ കുടുംബാംഗങ്ങളോടൊപ്പം അഭ്യുദയകാംക്ഷികളെയും കത്തുകൾ അയയ്ക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാക്കാനും തീരുമാനിച്ചു. കൊല്ലം ഫൈനാർട്സ് ഹാളിൽ കൂടിയ യോഗത്തിൽ സംഘടന സംസ്ഥാന പ്രസിഡന്റ് എ.റഹീംകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈ.എ.സമദ്, ജെ.എം.അസ്ലാം, ഡോ.ജെ. അബ്ദുൾ സലാം, പുരക്കുന്നിൽ അഷറഫ്, ഇ. ഇബ്രാഹിംകുട്ടി, എ.എം. ഷാഫി, സഫാ അഷ്റഫ്, അർത്തിയിൽ അൻസാരി, തോപ്പിൽ ബദറുദ്ദീൻ, ഷാഹുൽ ഹമീദ് കരേര, പുന്നല കബീർ, ചാത്തന്നൂർ ബഷീർ, നെടുമ്പന ജാഫർ, മാലുമേൽ സലീം, മാമൂട് ലത്തീഫ്, എം.കോയകുട്ടി, ശീമാട്ടി ബഷീർ, മുഹമ്മദ് മുസ്തഫ, എസ്. സലാഹുദ്ദീൻ, മൈലാപ്പൂർ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.