കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം ഇഞ്ചക്കാട് കക്കാക്കുന്ന് ശാഖാ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും സർപ്പ പൂജയും നടന്നു. 'നൂറ്റാണ്ടു പിന്നിടുന്ന ഗുരുദേവദർശനങ്ങളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എം.എം. ബഷീർ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ശ്രീദാസ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു.