swami
അഞ്ചൽ സുകൃതം ബാലാശ്രമത്തിൽ നടക്കുന്ന ഗീതാജ്ഞാന യജ്ഞത്തിന്റെ ഭാഗമായി കൊല്ലം അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസി സ്വാമി ജ്ഞാനാമൃതാനന്ദ പുരി പ്രഭാഷണം നടത്തുന്നു

അഞ്ചൽ: സ്വാർത്ഥത ഉപേഷിച്ച് അഹങ്കാരമില്ലാതെ ജീവിക്കുന്നതാണ് ശരിയായ ആദ്ധ്യാത്മികതയെന്ന് കൊല്ലം അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസി സ്വാമി ജ്ഞാനാമൃതാനന്ദ പുരി പറഞ്ഞു. അഞ്ചൽ സുകൃതം ബാലാശ്രമത്തിൽ നടക്കുന്ന ഗീതാജ്ഞാന യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോരുത്തർക്കും അടുത്തുനിൽക്കുന്നവരെ സഹായിക്കാനുള്ള സന്മനസുണ്ടാകണം. സേവനവും സഹായവുമാണ് ഈശ്വരാരാധനയെന്ന് തിരിച്ചറിയണം.ഭഗവദ് ഗീതാ പഠനം ഈശ്വരനെ അടുത്തറിയാനുള്ള ഉപാധികൂടിയാണന്ന് സ്വാമി വ്യക്തമാക്കി. രാഷ്ട്രീയ സ്വയം സേവകസംഘം സംസ്ഥാന സഹസമ്പർക്ക പ്രമുഖ് കാഭാ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പ്രകൃതിയെ നമ്മുടെ ഭാഗമായി കണ്ട് ഉപാസിക്കുന്നിടത്താണ് പരിസ്ഥിതി സംരക്ഷണം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി തന്നെയാണ് ഈശ്വരൻ. ചെയ്യുന്ന ഓരോ കർമ്മവും ഈശ്വരാർപ്പണമാകണം. പകയും അസൂയയും മനസിൽ നിന്നകന്നാൽ മാത്രമേ ഈശ്വര രൂപത്തെ പ്രാപിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാര പിള്ള അദ്ധ്യക്ഷത വഹിച്ചു.
ജ്ഞാനയജ്ഞത്തിൽ ഇന്ന് വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി പ്രജ്ഞാനനന്ദ തീർത്ഥ പാദർ പ്രഭാഷണം നടത്തും. പതിനാറിന് സമാപിക്കും.