ocv
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന സെമിനാർ എെ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കുത്തകവൽക്കരണം രാജ്യത്തെ വീണ്ടും അടിമത്വത്തിലേക്ക് നയിക്കുമെന്ന് എെ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്സൽ ഒാസിവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ് വിഷയാവതരണം നടത്തി. അനിൽ എസ്. കല്ലേലിഭാഗം, ചിറ്റുമൂല നാസർ, വി.എസ്. രാജേന്ദ്രൻ, കിരൺ ബാബു, അനിൽകുമാർ, മോഹൻകുമാർ, അബ്ദുൾഖാദർ, എൻ.ഇ. സലാം, ഇ.കെ. സാദിഖ്, എൻ. കൃഷ്ണകുമാർ, അജയൻ അമ്മാസ് തുടങ്ങിയവർ സംസാരിച്ചു. സി.ഒ.എ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് എസ്. പിള്ള സ്വാഗതവും മേഖലാ പ്രസിഡന്റ് രാധാകൃഷ്ണൻ റൂഫ് വേൾഡ് നന്ദിയും പറഞ്ഞു.