manjal
ഫാമിംഗ് കോർപ്പറേഷനിൽ വിളവെടുത്ത പ്രതിഭ മഞ്ഞൾ

അഞ്ചൽ: സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിൽ റബർ ആവ‌ർത്തന കൃഷിയുടെ ഇടവിളയായി ആരംഭിച്ച മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. റബർ ആവർത്തന കൃഷിയുടെ ഇടവിളയായി ചിതൽവെട്ടി എസ്റ്റേറ്റിൽ ഇരുപത് ഹെക്ടറിലാണ് ആദ്യഘട്ടത്തിൽ കൃഷി ആരംഭിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ പ്രതിഭ ഇനം മഞ്ഞളാണ് ശാസ്ത്രീയമായ രീതിയിൽ കൃഷിചെയ്യുന്നത്. ഒരു ചെടിയിൽ നിന്ന് നാലിൽ കൂടുതൽ കിലോഗ്രാം തൂക്കമുള്ളതും മികച്ചതുമായ മഞ്ഞളാണ് ലഭിക്കുന്നതെന്ന് ഐ.ഐ.എസ്.ആർ. ശാസത്രജ്ഞർ പറയുന്നു. മറ്റ് എസ്റ്റേറ്റുകളിലും കൃഷി ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് പറഞ്ഞു.