കൊല്ലം: പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അപേക്ഷ സ്വീകരിച്ചശേഷം പല കാരണങ്ങൾ പറഞ്ഞ് നിരസിക്കുന്ന നിലപാട് തിരുത്തണം. സമ്മേളനം സി.ഐ.ടി.യു ജില്ലാസെക്രട്ടറി എസ്. ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. ഭരണാധികാരികൾ അടിച്ചേൽപ്പിക്കുന്ന ഗുരുതരമായ തൊഴിൽ പ്രശ്‌നങ്ങൾ തൊഴിൽ അന്തരീക്ഷം കലുഷിതമാക്കുന്നതായും ഇതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ജയമോഹൻ പറഞ്ഞു.
ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.
എസ്. വിജയൻ അധ്യക്ഷനായി. കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ്‌പ്രസിഡന്റ് വടക്കേവിള ശശി, ബി.എം.എസ് ജില്ലാ വൈസ്‌പ്രസിഡന്റ് എസ്.വാരിജാക്ഷൻ, കൊല്ലം പ്രസ്‌ക്ലബ് സെക്രട്ടറി അജിത് ശ്രീനിവാസൻ, ശിവകുമാരൻനായർ, എസ്.പ്രവീൺ, എസ്. ശ്രീഷ്‌കുമാർ, പി. എ മഹേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എസ്.വിജയൻ (പ്രസിഡന്റ്, കേരളകൗമുദി), എസ്.പ്രവീൺ (സെക്രട്ടറി, ദേശാഭിമാനി), പി.എ മഹേഷ് (മാതൃഭൂമി), കെ. കെ പ്രസാദ് (ദേശാഭിമാനി, വൈസ് പ്രസിഡന്റുമാർ), ജി. ഗോപകുമാർ (ജോയിന്റ് സെക്രട്ടറി, ജനയുഗം), എസ്. ശ്രീഷ് (മാതൃഭൂമി, ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സജുലാൽ, ഉണ്ണിക്കൃഷ്‌ണപിള്ള, കൃഷ്‌ണപ്രസാദ് (മാതൃഭൂമി), പി ചിത്തരഞ്‌ജൻ, വിദ്യാസാഗർ (ദേശാഭിമാനി), അൽ ഹമാസ് (മാധ്യമം), എൻ.ഷിയാസ്, ജോമോൻ (ജനയുഗം), വി. രവികുമാർ (ജന്മഭൂമി), എസ്.സുബീഷ്, ആർ.ദിലീപ് (കേരളകൗമുദി) എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ.