കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ റസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം 'ആർദ്രം 2020' മുണ്ടയ്ക്കൽ എ.വി.എം ഹാളിൽ നടന്നു. രാവിലെ മുതൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. വൈകിട്ട് 6ന് നടന്ന പൊതുസമ്മേളനം കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് വേണു ജെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. സിനിമാ നിർമ്മാതാവ് അമ്പലക്കര അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
കൗൺസിലർമാരായ ശാന്തിനി ശുഭദേവൻ, ഗിരിജാ സുന്ദരൻ, അസോ. രക്ഷാധികാരി എസ്. സുവർണകുമാർ, സ്രെകട്ടറി എം.ജെ. പുരുഷോത്തമൻ, ട്രഷറർ അലക്‌സാണ്ടർ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ച വിദ്യാർത്ഥികളേയും കലാകായിക പ്രതിഭകളെയും സ്‌കോളർഷിപ്പുകളും സമ്മാനങ്ങളും കാഷ് അവാർഡും നൽകി അനുമോദിച്ചു.