കൊട്ടിയം : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊട്ടിയം ശ്രീനാരായണാ പോളിടെക്‌നിക്കിൽ സംഘടിപ്പിച്ച 'സംരംഭകത്വ ബോധവൽക്കരണ പരിപാടി' ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഹെലൻ ജെറോം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു.
വ്യവസായ വികസന ഓഫീസർ ജോൺ മാത്യു, എസ്. ഷഹറുദ്ദീൻ, താലൂക്ക് വ്യവസായ ഓഫീസർ ബിനു ബാലകൃഷ്ണൻ, സിന്ധു ലെനിൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തെ പ്രതിനിധീകരിച്ച് പി. പ്രേംരാജ്, ബിനു ബാലകൃഷ്ണൻ, പി.എസ്. കണ്ണനുണ്ണി എന്നിവർ സംസാരിച്ചു. ഇ.ഡി.സി കോ ഓർഡിനേറ്റർ എസ്. സനിൽകുമാർ സ്വാഗതവും ഇത്തിക്കര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എസ്. ബിജോയ് നന്ദിയും പറഞ്ഞു.