navas
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിരോധ സമിതിക്കെതിരെ കാരാളി മുക്കിൽ നടന്ന പ്രതിഷേധ റാലി

ശാസ്താംകോട്ട: പാർലമെന്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കാരാളി മുക്കിൽ നടന്ന പ്രതിഷേധ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിന് അനുകൂലമായ നിലപാട് എടുത്ത പല രാഷ്ട്രീയ കക്ഷികളും ഇന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.പി വ്യക്തമാക്കി. ആദിക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ എൻ. യശ്പാൽ, സി.കെ. ഗോപി , ഉല്ലാസ് കോവൂർ, കാരുവള്ളിൽ ശശി, പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വിജയകുമാർ, കാരാളി. വൈ. എ സമദ്, സൈമൺ ഗ്രിഗറി, ഫിലിപ്പോസ് തോമസ്, റോബർട്ട് എസ്. പട്ടകടവ്, കോട്ടൂർ നൗഷാദ്, ഐ. മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. ആർ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ചന്ദ്രൻ സ്വാഗതവും സജീവ് മുഹമ്മദ് നന്ദിയും പറഞ്ഞു.