തൊടിയൂർ: കല്ലേലിഭാഗം താച്ചയിൽ തെക്കതിൽ ബീനയുടെ( 29)തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള രണ്ടാമത്തെ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം വീണ്ടും.
രണ്ട് കുരുന്നു പെൺകുട്ടികളുടെ മാതാവും സ്വകാര്യ ആശുപത്രിയിലെ നഴ്സുമായിരുന്ന ബീനയുടെ കദനകഥ കഴിഞ്ഞ 8ന്
കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നിരവധി സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി എത്തിയിരുന്നു. വളരെ ചെലവേറിയ ശസ്ത്രക്രിയക്ക് ഇനിയും വലിയരൊരു തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആർ. രാമചന്ദ്രൻ എം.എൽ.എ രക്ഷാധികാരിയും പി. സുഭാഷ് ചെയർമാനും ആർ. ബിനു കൺവീനറുമായിട്ടുള്ള ചികിത്സാ സഹായ സമിതി. കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി.എസ് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച 25,000 രൂപ ഇന്നലെ ഹെഡ്മിമിസ്ട്രസ് ഡി. സുമംഗല ബീനയ്ക്ക് കൈമാറി. പി. സുഭാഷ്, ജയചന്ദ്രൻ തൊടിയൂർ, സുരേഷ്, ഷാഹിദ, സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.