mohanan-b-k-61

കൊട്ടിയം: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. റിട്ട.ബി.എസ്.എൻ.എൽ.ജീവനക്കാരൻ കൊട്ടിയം ബംഗ്ലാവിൽ വീട്ടിൽ ബി.കെ. മോഹനൻ (61) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കൊട്ടിയം ജംങ്ഷനിൽ മയ്യനാട് റോഡിലായിരുന്നു അപകടം. ബൈക്ക് വഴി യാത്രക്കാരനായ മോഹനനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ .ലൈല.മക്കൾ ലക്ഷ്മി, ദ്രൗപതി. മരുമക്കൾ പ്രദീപ് (ആർമി) സുമേഷ് (നേവി) സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും.