hdfs

കടയ്ക്കൽ: തൃശൂരിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിൽ കടയ്ക്കൽ യൂണിയനിൽ നിന്ന് പങ്കെടുക്കുന്നവരുടെ പരിശീലനം അന്തിമഘട്ടത്തിൽ. കടയ്ക്കൽ യൂണിയനിൽ നിന്ന് പങ്കെടുക്കുന്ന അറുപതോളം കലാകാരികൾ മോനിഷ മോഹന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് റിഹേഴ്സൽ നടത്തി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ, മുൻ ഡയറക്ടർ ബോർഡ് അംഗം പി.കെ. സുമേഷ്, യൂണിയൻ കൗൺസിലർമാരായ പാങ്ങലുകാട് ശശിധരൻ, രഘുനാഥൻ, അമ്പിളി ദാസൻ, വിജയൻ നളിനാക്ഷൻ, സഹരാജൻ, ശാഖാ സെക്രട്ടറിമാരായ സന്തോഷ്, രാജീവൻ, മധുസൂദനൻ, സുദേവൻ, വനിതാസംഘം ഭാരവാഹികളായ മാധുരി, ഷീജ, വത്സല, വിജയമ്മ, സുശീല, സരസ, സ്നേഹലത സന്നിഹിതരായിരുന്നു.