elikattoor
എലിക്കാട്ടൂർ ശാഖയിലെ വാർഷിക പൊതുയോഗം ആദം കോട് കെ ഷാജി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയുടെ വാർഷിക പൊതുയോഗവും മുതിർന്ന അംഗങ്ങളെ ആദരിക്കലും ശാഖാ ഹാളിൽ നടന്നു. പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.ബിജു

മുതിർന്ന അംഗങ്ങളെ ആദരിക്കലും അനുമോദനവും നിർവഹിച്ചു. ശാഖാ സെക്രട്ടറി എസ്. സജീവ്കുമാർ വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, ശാഖാ അംഗവും എലിക്കാട്ടൂർ വാർഡ് മെമ്പറുമായ അനിൽകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ സന്തോഷ് കുമാർ, സൈബർസേന യൂണിയൻ കൗൺസിലർ ഗിരീഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. ശാഖാ സെക്രട്ടറി എസ്. സജീവ്കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ലൈല ബാബു നന്ദിയും പറഞ്ഞു.