ചവറ: "ജീവനി, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം''പദ്ധതിക്ക് പന്മനയിൽ തുടക്കമായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിഷരഹിത പച്ചക്കറി ഉൽപ്പാദനം എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണിത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാലിനി നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ക്ലാസെടുത്തു. വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ഷീജ മാത്യു പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. കൃഷി ഓഫീസർ വർഗീസ് നൈനാൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ നിസ നന്ദിയും പറഞ്ഞു.