paravur-sajeeb
യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ കൊല്ലം ചാപ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്‌ഷനിൽ സംഘടിപ്പിച്ച സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ കൊല്ലം ചാപ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ 157-ാമത് ജയന്തി ആഘോഷം പരവൂർ ജംഗ്‌ഷനിൽ നടന്നു. പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരൻ നൗഫൽ മുഖ്യപ്രഭാഷണം നടത്തി.

അസോ. സംസ്ഥാന ചെയർമാൻ അബൂബക്കർ ഉപഹാരം സമർപ്പണം നടത്തി. വൈസ് ചെയർമാൻ വടക്കേവിള ശശി, ജില്ലാ വൈസ് ചെയർമാൻ ഗോപൻ കുറ്റിച്ചിറ, ജില്ലാ സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, ഒ.ബി. രാജേഷ് എന്നിവർ സംസാരിച്ചു.