bike
കത്തി നശിച്ച ബൈക്ക്

ഓച്ചിറ: പ്രയാർ തെക്ക് ഇടയനമ്പലം കല്ലുമ്മേൽ വടക്കതിൽ തുഷാരയുടെ വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ബൈക്ക് കത്തി നശിച്ചു. തുഷാരയുടെ അനിയത്തിയുടെ ഭർത്താവ് അനീഷിന്റേതാണ് ബൈക്ക്. ചൊവ്വാഴ്ച്ച രാത്രി 11.30നാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കുകയായിരുന്നു. ബൈക്ക് പൂർണമായും കത്തിനശിച്ചു. വീടിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടമുണ്ട്. വീട്ടിൽ തുഷാരയും രണ്ട് കുട്ടികളും അമ്മയും അമ്മുമ്മയുമാണ് താമസം. അമ്മുമ്മ കിടപ്പ് രോഗിയായതിനാൽ ശുശ്രൂഷിക്കാൻ എത്തിയതായിരുന്നു അനിയത്തിയും ഭർത്താവും.