kila-etc
കൊട്ടാരക്കര കില ഇ.​ടി.സിയിൽ പരിശീലനം നടത്തുന്ന വില്ലേജ് എക്സ്​റ്റൻഷൻ ഓഫീസർമാരുടെ സംഘം മൺറോതുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തി സന്ദർശിക്കുന്നു

കൊല്ലം: കൊട്ടാരക്കര കില ഇ.​ടി.സിയിൽ ഇൻ സർവീസ് പരിശീലനത്തിലുള്ള വില്ലേജ് എക്സ്​റ്റൻഷൻ ഓഫീസർമാർക്ക് മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഫീൽഡ് തല പരിശീലനം നൽകി. ത്രിതല പഞ്ചായത്തുകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചു.

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സ്ഥലങ്ങൾ, കേന്ദ്ര സംസ്ഥാന ഭവന പദ്ധതികൾ, ലൈഫ് എന്നിവയിൽ നൽകിയ വീടുകൾ, മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഒ.ഡി.എഫ് പദ്ധതിയിൽ നൽകിയതും പ്രളയത്തെ അതിജീവിച്ചതുമായ പ്രത്യേക പ്രീ ഫാബ്രിക്കേ​റ്റഡ് ശുചിമുറികൾ എന്നിവയും വി.ഇ.ഒമാർ സന്ദർശിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു.

പ്രസിഡന്റ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു. കില ഇ​.ടി.സി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ പരിശീലന പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു സുനിധരൻ, വികസനകാര്യ ചെയർമാൻ അഭിജിത്, മെമ്പർമാരായ നിത്യ ബാബു, ഷൈനി കൃഷ്ണകുമാർ, ജ്യോതി ലക്ഷ്മി, കോഴ്സ് കോ ഓർഡിനേ​റ്റർ ജി. മുരളീധരൻപിള്ള, വി.ഇ.ഒമാരായ പി.കെ. സംഗീത, എൻ. ഷീജ, ഭൈരവി, ബിന്ദു, തൊഴിലുറപ്പ് പദ്ധതി എൻജിനിയർ കെ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു.