c
മത്സ്യതൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്‌പോസ്​റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യതൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
മോദി സർക്കാർ അധികാരത്തിൽ വന്നശേഷം മത്സ്യബന്ധന നിയന്ത്റണ ബിൽ കൊണ്ടുവന്ന് വിദേശത്തും സ്വദേശത്തുമുള്ള വൻകിട കോർപ്പറേ​റ്റുകൾക്ക് കടൽ തീറെഴുതിയിരിക്കുകയാണ്. കേരളത്തിൽ പിണറായി സർക്കാർ മത്സ്യതൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മത്സ്യതൊഴിലാളി ഭവന പദ്ധതിയുൾപ്പെടെയുള്ള എല്ലാ ക്ഷേമപദ്ധതികളും നിർത്തലാക്കിയെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.

കൊല്ലം ബീച്ചിൽ നിന്നാരംഭിച്ച മാർച്ച് കെ.പി.സി.സി സെക്രട്ടറി എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്​റ്റിൻ ഗോമസ്, അഖിലേന്ത്യാ സെക്രട്ടറി ജി.ലീലാകൃഷ്ണൻ, എ.കെ.ബേബി, ആർ.രാജപ്രിയൻ, എൻ.മരിയാൻ, എ.സി.ജോസ്, ഡി.രവിദാസ്, കെ.സുഭഗൻ, വി.യോഹന്നാൻ, ആർ.ഗംഗാധരൻ, അഡോൾഫ് ജി.മുറായിസ്, പൊഴിയൂർ ജോൺസൺ എന്നിവർ സംസാരിച്ചു.
കൃഷ്ണദാസ്, വി.സുധീശൻ, ആർ.ശശി അമരാവതി, സുബ്രഹ്മണ്യൻ, സതീശൻ, ഷാജഹാൻ, അരുൺ ആലപ്പാട്, അലക്സാണ്ടർ, അഗസ്​റ്റിൻ ലോറൻസ്, ക്രിസ്​റ്റഫർ, ഫസലുദ്ദീൻ, ലീന ലോറൻസ്, എസ്.എഫ്.യേശുദാസ്, റുഡോൾഫ്, രാജു തടത്തിൽ, നെപ്പോളിയൻ, റാഫേൽ കുര്യൻ, സതീഷ് ചന്ദ്റൻ, ജെർമിയാസ്, ഹനിദാസ്, നകുലൻ, അശോകൻ അമ്മവീട്, എൻ.സുധീർ, ജാക്സൺ നീണ്ടകര എന്നിവർ മാർച്ചിന് നേതൃത്വം നല്കി.