photo

പുനലൂർ: മധുര - പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കിടെ വീട്ടമ്മ മറന്നുവച്ച സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് റെയിൽവേ പൊലീസ് മടക്കിനൽകി.

കുണ്ടറ സ്വദേശിനി അനിതയുടെ ബാഗാണ് പുനലൂരിലെ റെയിൽവേ പൊലീസ് തിരികെ ഏൽപ്പിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ പുനലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനീഷ് സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുവന്ന ബാഗിൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടര പവൻ സ്വർണവും ആയിരത്തി അഞ്ഞൂറ് രൂപയും രണ്ട് മൊബൈൽ ഫോണും ഫോൺ നമ്പരും ലഭിച്ചത്. തുടർന്ന് യാത്രക്കാരിയുടെ മൊബൈൽ ഫോൺ നമ്പരിൽ എസ്.ഐ ഷിഹാബുദ്ദീൻ ബന്ധപ്പെട്ടു. ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ യാത്രക്കാരിക്ക് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് പൊലീസുകാർ കൈമാറി.