unnikrishnan

അഞ്ചൽ: നമുക്ക് ജീവിത മാതൃകയാക്കാവുന്ന മാതൃകാ പുരുഷോത്തമനാണ് ശ്രീകൃഷ്ണഭഗവാനെന്ന് സംസ്‌കാർ ഭാരതി ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അഞ്ചൽ സുകൃതം ബാലാശ്രമത്തിൽ നടക്കുന്ന ഗീതാജ്ഞാന യജ്ഞത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

പഞ്ചേന്ദ്രിയങ്ങളെയും വഴിപോലെ നിയന്ത്രിച്ച് ജീവിത വിജയം നേടാൻ ഗീതയിലൂടെ ഭഗവാൻ ഉപദേശിക്കുന്നു. ഇതിന് ഉപാസന ആവശ്യമാണ്. ഋഷി,മന്ത്രം, ഗുരു സമർപ്പണം എന്നിവ ഉപാസനയ്ക്കാവശ്യമാണ്. അറിവിന്റെ അടിസ്ഥാനത്തിലുള്ള സൃഷ്ടിയും അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്തും ശക്തിയും ശിവനും ചേർന്ന കുടുംബ വ്യവസ്ഥിതിയുമാണ് ധർമ്മ സംരക്ഷണമെന്നാണ് ഭഗവദ് ഗീതയിലൂടെ ഉദ്ദേശിക്കുന്നതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കൃഷ്ണകുമാരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിജയകുമാരി അമ്മ സ്വാഗതവും ലീനാ രാജേന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.
യജ്ഞം ഇന്ന് സമാപിക്കും.സമാപന സമ്മേളനത്തിൽ സി.എസ്‌.ഐ.ആർ ശാസ്ത്രജ്ഞൻ ഡോ.എൻ. ഗോപാലകൃഷ്ണൻ സംസാരിക്കും.