തേവലക്കര: പടിഞ്ഞാറ്റക്കര മാവിള്ള തെക്കതിൽ പരേതനായ ഹൈദ്രൂസ് കുഞ്ഞിന്റെ ഭാര്യ റഹ്‌മാ ബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ റഷീദ് (റിട്ട. കെ.എസ്.ആർ.ടി.സി), ലൈലാബീവി, റംലാബീവി, അബ്ദുൽ സലിം (ബഹറിൻ), പരേതനായ അബ്ദുൽ സലാം. മരുമക്കൾ: ഷൗക്കത്ത് ബായി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), അബ്ദുൽ സലിം (റിട്ട. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്), ഷാജഹാൻ (കെൽ, കുണ്ടറ), മഞ്ജു ആർ. അഫ്സൽ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, ഓച്ചിറ), പരേതയായ നസീമാബീവി.