ചവറ: വാളയാറിൽ പീഡനത്തിനരയായി കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹൈക്കാടതിയുടെ മുന്നിൽ നിന്ന് ആരംഭിച്ച വാളയാർ നീതി യാത്രയ്ക്ക് ചവറയിൽ സ്വീകരണം നൽകി. ജനുവരി 22 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നീതി യാത്ര സമാപിക്കും .സി.ആർ നീലകണ്ഠൻ, ഷാജഹൻ, ഫാദർ അഗസ്റ്റിൻ വട്ടോളി, ഏകലവ്യൻ ബോധി, ലൈല റഷീദ്, മാർസൻ, തുടങ്ങിയവർ നീതി യാത്രയെ അനുഗമിക്കുന്നുണ്ട്. സ്വീകരണ യോഗത്തിൽ സത്യൻ കോമല്ലൂർ കവിതകൾ അവതരിപ്പിച്ചു. വിജു കണ്ണൂർ അവതരിപ്പിച്ച ഏകപാത്ര നാടകവുമുണ്ടായിരുന്നു. സി .ആർ നീലകണ്ഠൻ മറുപടി പ്രസംഗം നടത്തി.