പുനലൂർ: എസ്.എൻ.ഡി.പി യോഗം 3478-ാം നമ്പർ കക്കോട് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ 12-ാം വാർഷിക ആഘോഷവും പൊതുസമ്മേളനവും നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ബോധിതീർത്ഥ ആത്മീയ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർ കെ.വി. സുഭാഷ്ബാബു, വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്, യൂണിയൻ പ്രതിനിധി ഇ.കെ. റോസ്ചന്ദ്രൻ, ശൗര്യചക്ര എസ്.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്. ജയപ്രകാശ് സ്വാഗതവും വനിതാസംഘം ശാഖാ പ്രസിഡന്റ് രജനി അശോക് നന്ദിയും പറഞ്ഞു. പരിപാടികളുടെ ഭാഗമായി പീതാംബര ധാരികളായ ശ്രീനാരായണീയർ പങ്കെടുത്ത ഭക്തി സാന്ദ്രമായ ഘോഷയാത്രയും നടന്നു.