പുനലൂർ: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് രാജ്യത്തെ സർവകലാശാലകളിലെ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ തൂക്ക് പാലത്തിന് സമീപത്ത് മനുഷ്യ ചങ്ങല തീർത്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, അസോസിയേഷൻ പുനലൂർ ഏരിയാ സെക്രട്ടറി ആർ. ലൈലജ, രാധാമണി വിജയാനന്ദ്, സിന്ധു ഗോപകുമാർ, പ്രസന്ന തുടങ്ങിയ നിരവധി പേർ പരിപാടികൾക്ക് നേതൃത്വം നൽകി.