photo
കെ.എൻ.ബി അനുസ്മരണം സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സി.പി.എം കരുനാഗപ്പള്ളി മുൻ ഏരിയാ കമ്മിറ്റി അംഗവും കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന കെ.എൻ. ബാലകൃഷ്ണപിള്ളയെ സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകർ ജാഥയായി കേശവപുരം പോച്ചയിൽ പാലത്തിന് സമീപം സംഘടിപ്പിച്ച വേദിയിൽ എത്തിച്ചേർന്നു. അനുസ്മരണ സമ്മേളനം സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അലക്സ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. സജീവൻ, ജി. സുനിൽ, ആർ. ചന്ദ്രശേഖരപിള്ള, കോട്ടയിൽ രാജു എന്നിവർ പ്രഭാഷണം നടത്തി.