കൊല്ലം: തമിഴ് സിനിമാ നടൻ പുകവലിക്കുന്ന ചിത്രം ഒട്ടിച്ച ടിപ്പർ ഉടമ കുടുങ്ങി. കെ എൽ 16 വി, 4679 നമ്പർ ടിപ്പർ ലോറിയുടെ പിന്നിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ബീഡി, സിഗരറ്റ്, പുകയില എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിച്ച സാഹചര്യത്തിൽ 'കോട്പ' നിയമപ്രകാരം വാഹന ഉടമയ്‌ക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വി. ഷെർളിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ടെക്‌നിക്കൽ അസിസ്റ്റന്റ് എം. നാരായണനാണ് നിയമ ലംഘനം കണ്ടെത്തിയത്. കോട്പ നിയമം അനുസരിച്ച് കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി 2ൽ കേസ് ഫയൽ ചെയ്തു.