photo
വിഷൻ 2030 പന്മന മനയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ കായിക ക്ഷമതയുള്ള യുവാക്കളെ സമൂഹത്തിന് ആവശ്യമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അഭിപ്രായപ്പെട്ടു. പന്മന മനയിൽ ഫുട്ബാൾ അസോസിയേഷൻ പദ്ധതിയായ 'വിഷൻ 2030' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭാവിയാണ് നാടിന്റെ ആരോഗ്യമെന്നും മന്ത്രി പറഞ്ഞു. പന്മന മനയിൽ ഫുട്ബാൾ അക്കാഡമിയുടേയും ഫുട്ബാൾ നേഴ്സറിയായ സെപ്റ്റ് പന്മന സെന്ററിന്റെയും ഉദ്ഘാടനം കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് കുന്നയിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വരവിള നിസാർ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഹെഡ് ഒഫ് ക്ലബ് ലൈസൻസിംഗ് മഹാജൻ വാസുദേവൻ, സന്തോഷ് ട്രോഫി കേരള ടീം ക്യാപ്ടൻ വി. മിഥുൻ, സെപ്റ്റ് ചീഫ് കോച്ച് ജാഫർ, യു.എച്ച്. സിദ്ധീഖ്, ടി. മനോഹരൻ, ജി. ചന്ദു, അഹമ്മദ് മൺസൂർ, കുരീപ്പുഴ ഫ്രാൻസിസ്, സി. സജീന്ദ്രകുമാർ, മോഹനൻ പിള്ള, അൻവർ സാദത്ത്, പ്രിൻസി തോമസ്, സ്റ്റാർ മോൻപിള്ള, പന്മന മഞ്ജേഷ്, സി. മനോജ് കുമാർ, സൽമാൻ പടപ്പനാൽ, എ. മൺസൂർ, ഷെഫീക്ക് തുടങ്ങിയവർ സംസാരിച്ചു. പന്മന മനയിൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതീസ് ഗ്രൂപ്പിന്റെ എന്റെ ക്ലാസ് റൂം, ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ദേശീയ അവാർഡ് ജേതാവ് കുരീപ്പുഴ ഫ്രാൻസിസ് സ്കൂൾ അധികൃതർക്ക് നല്കി. ദേശീയ ഫയർ മീറ്റിൽ വിജയിയായ അൻവർ സാദത്തിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.