കൊല്ലം: സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ഥാപനങ്ങൾക്ക് നൽകുന്ന 2020ലെ പുരസ്കാരം തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന് ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന് കീഴിലുള്ള സോഷ്യൽ റിസർച്ച് സൊസൈറ്റിയാണ് സ്കൂളിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ, വൈസ് പ്രിൻസിപ്പൽ സുബിന, വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. നിരവധി നോമിനേഷനുകളിൽ നിന്നാണ് പുരസ്കാരത്തിനായി സ്കൂളിനെ തിരഞ്ഞെടുത്ത്.