കൊല്ലം: കേരള ജനകീയ ഉപഭോക്തൃ സമിതി നടത്തിയ എം. ശിവദാസ് സ്മാരക പുരസ്കാര സമർപ്പണവും പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനും മന്ത്രി ഇ. ചന്ദ്രശേഖരൻ ചിന്നക്കട പ്രസ്ക്ലബ് ഹാളിൽ നിർവഹിച്ചു. ആറാം എം. ശിവദാസ് സ്മാരക പുരസ്കാരം ഡോ. രാജു നാരായണ സ്വാമിക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധി മുരളീധരൻ നായർ ഏറ്റുവാങ്ങി. കെ.ജെ.സി.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മി, സമിതി ഭാരവാഹികളായ കെ. ചന്ദ്രബോസ്, കിളികൊല്ലൂർ തുളസി, വസന്തകുമാർ കല്ലുംപുറം, തഴുത്തല ദാസ്, ലൈക്ക് പി. ജോർജ്, ആർ. സുമിത്ര, വൈ. അച്ചൻകുഞ്ഞ്, നസീൻ ബീവി, ഷിഹാബ് എസ്. പൈനുംമൂട്, കെ.വി. മാത്യൂ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി കല്ലട വിമൽകുമാർ സ്വാഗതവും പിന്നാട്ട് ബാബു നന്ദിയും പറഞ്ഞു.