അഞ്ചാലുംമൂട് : എസ്.എൻ.ഡി.പി യോഗം നാളെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തുന്ന ഏകാത്മകം മെഗാഈവന്റിന്റെ ഭാഗമായി കുണ്ടറ യൂണിയനിലെ നർത്തകിമാരുടെ അവസാനവട്ട പരിശീലനം പൂർത്തിയാക്കി. നൃത്താദ്ധ്യപിക രേഷ്മാരാജിന്റെ ശിക്ഷണത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. പരിശീലന പരിപാടികൾക്ക് കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, വൈസ്പ്രസിഡന്റ് എസ്. ഭാസി,സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വനിതാസംഘം പ്രസിഡന്റ് ശ്യാമളഭാസി, സെക്രട്ടറി ലീനറാണി, കൗൺസിലർമാരായ സജീവ്, പ്രിൻസ്, ഹനീഷ്, ലിബുമോൻ, വനിതാസംഘം ഭാരവാഹികളായ ലളിത ദേവരാജൻ, മലാക്ഷി, ശോഭന ശിവശങ്കരൻ,ബീന, സുനില, ശശികല, സുധർമ്മ, ശാന്തമ്മ ജി. അനിൽകുമാർ ,ശാഖാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.