കൊല്ലം: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. സലാഹുദ്ദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് കെ.വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. വസ്തു ഏജന്റുമാർക്ക് ലേബർ കാർഡ് നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. മനക്കര സെയിൻ സ്വാഗതം പറഞ്ഞു. ഷൺമുഖസുന്ദരം, കൊട്ടിയം എം.എസ്. ശ്രീകുമാർ, അൻസർ പളളിമുക്ക്, മൺട്രോതുരുത്ത് രഘു, അലി അക്ബർ, താഴ് ത്തുവിള സജീവ്, വിതുര വിജയകുമാർ, ഷാജി കൂട്ടിക്കട, പി.എം.ഫൈസൽ, സെയ്ദ് അൻവർഷാ, ബിയാട്രീസ് എന്നിവർ സംസാരിച്ചു.