auto

ഓച്ചിറ: സ്റ്റാൻഡിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിൽ കച്ചിലോറിയുടെ പിറകിലെ തേക്കുകഴ ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്ക്. പ്രയാർതെക്ക് നെരിയാപ്പള്ളിൽ കൃഷ്ണകുമാറിനെയാണ് (43) പരബ്രഹ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓച്ചിറ പള്ളിമുക്കിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. പഴയ ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ലോറി പിറകിലേക്കെടുക്കുമ്പോൾ സ്റ്റാന്റിലേക്ക് വരുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.