sammelanam
ഭരണഘടന സംരക്ഷണസംഗമം ജസ്​റ്റിസ് ബി.കെമാൽപാഷ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: രാജ്യത്ത് ഇന്ന് നടക്കുന്നത് അതിജീവനത്തിനുവേണ്ടിയുള്ള സമരമാണെന്നും വേദന അനുഭവിക്കുന്നവന്റെ കണ്ണീരിൽ നിന്നാണ് യഥാർത്ഥ വിജയത്തിന്റെ ഉൽപ്പത്തിയെന്നും ജസ്‌റ്റിസ് ബി. കെമാൽപാഷ അഭിപ്രായപ്പെട്ടു. കാരാളികോണത്ത് നടന്ന ഭരണഘടന സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകാരികമായ വിഷയങ്ങളിൽ കോടതിക്ക് ജനങ്ങൾക്കെതിരായി തീരുമാനമെടുക്കാനാവില്ല. കരിനിയമങ്ങളിൽ നിന്ന് പിന്നോട്ടുപോകേണ്ടത് ഭരണകൂട ബാദ്ധ്യതയാണ്. രാജ്യത്ത് വോട്ടവകാശമുളളവർ പൗരന്മാരല്ലാതാകുന്നത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് ജുനൈദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.
പൗരാവകാശ ആക്ടിവിസ്​റ്റ് കെ. അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ചീഫ് ഇമാം മാഹീൻ മന്നാനി, എം. അൻസറുദീൻ, ഇളമാട് പഞ്ചായത്ത് വികസന സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബാലചന്ദ്രൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വാളിയോട് ജേക്കബ്, എം.സി. ബിനുകുമാർ, വട്ടപ്പാറ നാസിമുദീൻ, നിസാർ അഹമ്മദ് മന്നാനി, ഐ. മുഹമ്മദ് റഷീദ്, സക്കീർഹുസൈൻ ബാഖവി, എ.എ.റ ഹീം,അൻസാർ കാവതിയോട്, സലീം റഷാദി തുടങ്ങിയവർ സംസാരിച്ചു.