പരവൂർ : ജനമൈത്രിയുടെയും യൂത്ത് ക്ലബിന്റെയും നേതൃത്വത്തിൽ ഗതാഗത നിയമലംഘനത്തിനെതിരെ ബൈക്കുകളിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ നാൽപ്പതോളം ബൈക്കുകളിലായി എഴുപതോളം പേർ പങ്കെടുത്തു. ബൈക്ക് റാലി നഗരംചുറ്റിയ ശേഷം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുകയും തുടർന്ന് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. യൂത്ത് ക്ലബ് അംഗം റിജാദ്, എസ്.ഐമാരായ വി. ജയകുമാർ, വിജിത്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു.