ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിൽ വള്ളം മറിഞ്ഞ് 24 ജീവനുകൾ നഷ്ടപ്പെട്ട ദുരന്തത്തിന്റെ 38-ാം വാർഷിക അനുസ്മരണം നടന്നു. അമ്പലക്കടവിൽ നടന്ന അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് 24 മൺചെരാതുകളിൽ ദീപം തെളിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, സ്ഥിരംസമിതി അദ്ധ്യക്ഷരായ കലാദേവി, തോമസ് വൈദ്യൻ, ഉഷാലയം ശിവരാജൻ, ആത്മൻ, മധു, രാജേന്ദ്രൻ, രശ്മി തുടങ്ങിയവർ പ്രസംഗിച്ചു. പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെട്ടോലിൽ കടവിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ നിർവഹിച്ചു. ജനപ്രതിനിധികളായ സുധീർ, എൻ. യശ്പാൽ, വൈ. എസമദ് തുടങ്ങിയവർ സംസാരിച്ചു.