ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരത്ത് ആരംഭിച്ച സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പകുമാരി, ഗീതാ കുമാരി, ആർ. രാജീവ്, എ.വി. ശശിധരക്കുറുപ്പ്, പി.ബി. സത്യദേവൻ, എസ്. അജയൻ, സുകുമാരപിള്ള, തുളസീധരൻ പിള്ള, അബ്ദുൽ അസീസ്, പ്രദീപ് കുമാർ, റാം മോഹൻ തുടങ്ങിയവർ സംസാരിച്ചു