അഞ്ചൽ: വികസന പ്രവർത്തനങ്ങളിൽ പുനലൂർ നിയോജക മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പെരുങ്ങള്ളൂർ പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മലയോര ഹൈവേ, അഞ്ചൽ ബൈപാസ്, നിരവധി പാലങ്ങൾ ഉൾപ്പടെയുളള വികസന പ്രവർത്തനങ്ങളാണ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. പുനലൂരിൽ പത്ത് നിലകളുള്ള സർക്കാർ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ പോലും ഇത്തരം വലിയ ആശുപത്രികൾ നിലവിലില്ല. ആലുപ്പുഴ മെഡിക്കൽ കോളേജിന് പോലും നാലുനിലകൾ മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.