അഞ്ചൽ: പുത്തയം ആൾ സെയിന്റ്സ് സ്കൂളിൽ ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൗട്ട് ആൻഡ് ഗൈഡ് സബ് ജില്ലാ സെക്രട്ടറി ബിജുലാൽ ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് സുനിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. ഗീത കുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് ദാവൂദ്, മാനേജ്മെന്റ് പ്രതിനിധി റെജി ജോൺ അനുരമ, സുൽഫത്ത് തുടങ്ങിയവർ പ്രസംഗിച്ചു.