c
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ 20 മുതൽ 26 വരെ നടക്കുന്ന ലക്ഷാർച്ചനയുടെ കൂപ്പൺ പ്രസിഡന്റ് ജി. മുകുന്ദൻ നായരിൽ നിന്ന് എം.എസ്. പുരുഷോത്തമൻ ഏറ്റുവാങ്ങുന്നു ക്ഷേത്ര ഉപദേശകസമിതിയിലെ ഡി. ബിജോണി ദാസ് സമീപം

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ 43-ാം കോടി അർച്ചനാ വാർഷികം പ്രമാണിച്ച് ഭക്തജനങ്ങൾ സമർപ്പിക്കുന്ന ദശലക്ഷാർച്ചന 20 മുതൽ 26 വരെ തന്ത്രിമുഖ്യൻ കുളക്കട നമ്പി മഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. 26ന് രാവിലെ 6.30ന് പാൽ,​ ഇളനീർ അഭിഷേകങ്ങൾ,​ 7 മുതൽ ദശലക്ഷാർച്ചന,​ വിശേഷാൽ പൂജകൾ,​ കളഭാഭിഷേകം,​ 11.30ന് അന്നദാനം,​ വൈകിട്ട് 5ന് പുഷ്പാഭിഷേകം,​ രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ,​ 9ന് കഥകളി.