photo
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കേഡറ്റുകളെ ഉപയോഗിച്ച് നിരത്തുകളിൽ നടത്തിയ ഗതാഗത സുരക്ഷാ ബോധവൽക്കരണം

കൊല്ലം: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ കിറ്റി ഷോയും നിരത്തുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ആർ.ടി.ഒ ഡി. മഹേഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിപാടികൾ. വിനോദ് നരനാട്ടിന്റെ നേതൃത്വത്തിലാണ് കൊല്ലം വിമലഹൃദയ സ്കൂൾ, ക്രിസ്തുരാജ് സ്കൂൾ, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ കിറ്റി ഷോ നടത്തിയത്. തുടർന്ന് സ്കൂളുകളിലെ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് കേഡറ്റുകളുടെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ റോഡിൽ വാഹന പരിശോധനയും ബോധവൽക്കരണവും സംഘടിപ്പിച്ചു. ലഘുലേഖകളും വിതരണം ചെയ്തു. വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ്, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിഷ്ണു, റിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി.