കൊട്ടാരക്കര: സാമൂഹ്യ വിരുദ്ധർ കടമുറിയുടെ ഷട്ടർ പൊളിച്ചശേഷം അകത്ത് തീയിട്ടു നശിപ്പിച്ചതായി പരാതി. പ്ലാപ്പള്ളി തേക്കുവിള കൊഹിന്നൂർ വീട്ടിൽ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള കടമുറിയാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. കടയുടെ ഷട്ടർ തല്ലിപ്പൊളിച്ച നിലയിലായിരുന്നു. കടമുറി വാടകയ്ക്ക് കൊടുത്തിരുന്നതാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.