thomas-isaac

കൊട്ടാരക്കര: ഖജനാവിന്റെ താക്കോൽ ഒരു ജുബ്ബക്കാരന്റെ പോക്കറ്റിലാണ്, കലാമേളയ്ക്ക് ഈ പണം നൽകിയാൽ പോരെന്ന് മന്ത്രി കെ.രാജു പ്രസ്താവിച്ചു. എഴുകോണിൽ സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യവേയാണ് ധനകാര്യ മന്ത്രി തോമസ് ഐസക്കിന് മന്ത്രി രാജു കൊട്ടിയത്. ടെക്നിക്കൽ കലോത്സവത്തിന് ആകെ രണ്ട് ലക്ഷം രൂപയേ അനുവദിച്ചിട്ടുള്ളൂ. ഇത് ആദ്യദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. വനം വകുപ്പ് മന്ത്രിയുടെ പക്കൽ സംസ്ഥാന ഖജനാവിന്റെ താക്കോൽ ഇല്ല. ഉള്ളയാൾ പോക്കറ്റിലിട്ട് നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.