കൊട്ടാരക്കര: വാളകം മേഴ്സി ആശുപത്രിക്കു സമീപം മാരുതിവിള പുത്തൻ വീട്ടിൽ പരേതനായ ജി. കോശിയുടെ ഭാര്യ ലീലാമ്മ കോശി (76 ) നിര്യാതയായി. സംസ്കാരം 21ന് വൈകിട്ട് 4ന് പൊടിയാട്ടുവിള ബ്രദറൺ സഭ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സാബു കോശി, ലിസി ജോയ് (മാതൃനാട് മാസിക), അനിമോൻ കോശി (ദുബായ്), മിനി ജോസ്, ബെൻസി ഷാജി (ഗുജറാത്ത്), അനിൽ കോശി (ഫ്ലൈ ദുബായ് എയർലൈൻസ്). മരുമക്കൾ: മുത്തുമോൾ സാബു, ഇടിക്കുള ജോയ്, അജി അനിമോൻ (ഡയറക്ടർ ബോർഡ് അംഗം, വെട്ടിക്കവല കോഓപ്പറേറ്റീവ് ബാങ്ക്), കലയപുരം ജോസ് (ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി), ഷാജി വർഗീസ് (സുവിശേഷകൻ, ഗുജറാത്ത്).